Christmas Exam


Monday 28 January 2013

Class X Chapter 5.വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍

Heating effects of electric current


വിശദീകരണം കേള്‍ക്കുന്നതിന്‌ സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.




വിശദീകരണം കേള്‍ക്കുന്നതിന്‌ സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.



തോമസ്‌ ആല്‍വ എഡിസണ്‍ (1847-1931)

ലോകം കണ്ടിട്ടുള്ളതില്‍വച്ച്‌്‌ ഏറ്റവും വലിയ ശാസ്‌ത്രോപജ്‌ഞാതാക്കളില്‍ ഒരു പ്രമുഖ വ്യക്‌തിയാണ്‌ തോമസ്‌ ആല്‍വ എഡിസണ്‍. ഇലക്‌ട്രിക്‌ ബള്‍ബ്‌, ടെലഗ്രാഫ്‌്‌ ഉപകരണങ്ങള്‍, ചലച്ചിത്ര ക്യാമറ, പ്രക്ഷേപിണി, നവീന ടെലഫോണ്‍ എന്നിവയെല്ലാം കണ്ടുപിടിച്ചത്‌ അമേരിക്കക്കാരനായ എഡിസനാണ്‌. വൈദ്യുതിയില്‍നിന്നും പ്രകാശം ഉല്‍പ്പാദിപ്പിക്കാമെന്ന്‌ കണ്ടുപിടിച്ചത്‌ ലോകചരിത്രത്തിലെ ഒരു വഴിത്തിരിവായി. 1879-ല്‍ എഡിസണ്‍ കാര്‍ബണ്‍ ഫിലമെന്‍റ്‌ ലാമ്പ്‌ നിര്‍മ്മിച്ചു. 1883-ല്‍ എഡിസണ്‍ കണ്ടുപിടിച്ച `എഡിസണ്‍ പ്രഭാവം' ശാസ്‌ത്രരംഗത്ത്‌ എടുത്തുപറയാവുന്ന ഒരു നേട്ടമായിരുന്നു. ആദ്യത്തെ വൈദ്യുത പവര്‍സ്‌റ്റേഷന്‍ ന്യൂയോര്‍ക്കില്‍ സ്‌ഥാപിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും എഡിസനായിരുന്നു. മരിക്കുന്നതിന്‌ മുമ്പ്‌ 1000-ത്തോളം കണ്ടെത്തലുകള്‍ക്ക്‌ പേറ്റെന്റുകള്‍ നേടുന്നതിന്‌ എഡിസന്‌ കഴിഞ്ഞു.




ജോര്‍ജ്‌ സൈമണ്‍ ഓം (1787-1854) 

വൈദ്യുതപ്രവാഹത്തിന്‍െറ അടിസ്‌ഥാന നിയമങ്ങളിലൊന്നായ `ഓം നിയമം' ആവിഷ്‌കരിച്ചത്‌ ജര്‍മ്മന്‍ ഭൗതികശാസ്‌ത്രജ്‌ഞനായ ഓം ആണ്‌. `ഒരു കമ്പിയില്‍ക്കൂടി പ്രവഹിക്കുന്ന വൈദ്യുതപ്രവാഹത്തിന്‍െറ അളവ്‌ കമ്പിയുടെ അഗ്രങ്ങളിലെ പൊട്ടന്‍ഷ്യലുകള്‍ തമ്മിലുള്ള വ്യത്യാസത്തിന്‌ ആനുപാതികമായിരിക്കും' എന്നാണ്‌ ഈ നിയമം തെളിയിക്കുന്നത്‌. ഇത്‌ കമ്പിയുടെ പ്രതിരോധത്തിന്‌ വിപരീത അനുപാതത്തിലും ആയിരിക്കും. 1833-ലാണ്‌ ഈ കണ്ടുപിടിത്തം അംഗീകരിച്ചത്‌. 1841-ല്‍ ഇംഗ്ലീഷ്‌ റോയല്‍ സൊസൈറ്റിയുടെ `കോപ്‌ലി മെഡല്‍' ഓമിന്‌ ലഭിച്ചു. വൈദ്യുതരോധത്തിന്‍െറ പ്രായോഗിക ഏകകത്തിന്‌ ഓം എന്നു നാമകരണം ചെയ്‌ത്‌ ഇദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി. 1854-ല്‍ മ്യൂണിക്കില്‍വച്ച്‌്‌ ഓം അന്തരിച്ചു.




ജെയിംസ്‌ പ്രസ്‌കോട്ട്‌ ജൂള്‍ (1818-1889)

വിവിധ ഊര്‍ജരൂപങ്ങളെ പരസ്‌പരം മാറ്റുവാന്‍ സാധിക്കുമെന്ന്‌ കണ്ടെത്തിയത്‌ ബ്രിട്ടീഷ്‌ ഭൗതികശാസ്‌ത്രജ്‌്‌ഞനായ ജൂള്‍ ആണ്‌. താപവും പ്രവൃത്തിയും തമ്മിലുള്ള ബന്‌ധത്തെക്കുറിക്കുന്ന സമവാക്യം ജൂള്‍ കണ്ടെത്തി. വിദ്യുത്‌രോധിയിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന താപം കണക്കാക്കാനുള്ള സൂത്രവാക്യം ജൂള്‍ കണ്ടുപിടിച്ചു. ഒരു നിശ്‌ചിത അളവ്‌ ജോലി ചെയ്‌താല്‍ ഒരു നിശ്‌ചിത അളവില്‍ ചൂടുണ്ടാകുമെന്ന്‌ അദ്ദേഹം കണ്ടെത്തി. ഇതിന്‌ താപത്തിന്‍െറ യാന്ത്രിക സമതുലനാങ്കം എന്നു പറയുന്നു. ``വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന താപത്തിന്‍െറ അളവ്‌, വൈദ്യുതപ്രവാഹതീവ്രതയുടെ വര്‍ഗ്ഗത്തിനും ചാലകത്തിന്‍െറ പ്രതിരോധത്തിനും വൈദ്യുതി പ്രവഹിക്കുന്ന സമയത്തിനും നേര്‍ അനുപാതത്തിലായിരിക്കും'' എന്ന്‌ ജൂള്‍ തന്‍െറ പ്രസിദ്ധനിയമമായ `ജൂള്‍ നിയമ'ത്തിലൂടെ പ്രസ്‌താവിച്ചു. ഇദ്ദേഹത്തിന്‍െറ ബഹുമാനാര്‍ഥം ഊര്‍ജത്തിന്‍െറ ഏകകത്തിന്‌ ജൂള്‍ എന്നു പേരിട്ടു. 1850-ല്‍ ജൂളിനെ റോയല്‍ സൊസൈറ്റിയിലെ ഫെലോ ആയി തെരഞ്ഞെടുത്തു. 1889-ല്‍ ജൂള്‍ അന്തരിച്ചു.

വിവിതരം ലാമ്പുകള്‍
ബ്രൈറ്റ്‌ ഫിലമെന്‍റ്‌ ലാമ്പ്‌ 
ഉയര്‍ന്ന വൈദ്യുതപ്രവാഹത്തില്‍ ഉണ്ടാകുന്ന എല്ലാ വര്‍ണ്ണങ്ങളും ചേര്‍ന്ന്‌ ധവളപ്രകാശം ലഭിക്കുന്നു.

ഡിം ഫിലമെന്‍റ്‌ ലാമ്പ്‌ 

ഈ ഫിലമെന്‍റ്‌്‌ ഓറഞ്ച്‌ നിറത്തില്‍ പ്രകാശിക്കുന്നു. വളരെ കുറഞ്ഞ വൈദ്യുതപ്രവാഹത്തില്‍ ഫിലമെന്റിന്റെ താപനില വളരെ കുറവായിരിക്കും.
ഫ്‌ളൂറസെന്‍റ്‌ ലാമ്പ്‌
ഫ്‌ളൂറസെന്‍റ്‌ ബള്‍റ്റിലുള്ള ഫോസ്‌ഫോറസന്‍റ്‌ വസ്‌തുക്കള്‍ വിവിധ വര്‍ണ്ണങ്ങള്‍ ഉല്‌പാദിപ്പിക്കുന്നു. മൂന്നു ഭാഗങ്ങളുള്ള ഈ ബള്‍ബ്‌, ഈ നിറങ്ങളെ സംയോജ ിപ്പിച്ച്‌ ധവളപ്രകാശം പുറപ്പെടുവിക്കുന്നു. 
ഗ്രീന്‍ എല്‍.ഇ.ഡി. (LED)
അര്‍ദ്ധചാലകമായി ഉപയോഗിക്കുന്ന LED വര്‍ണ്ണപ്രകാശത്തിലെ ചില നിറങ്ങള്‍ പുറപ്പെടുവിക്കുന്നു. ഗ്രീന്‍ LED ബള്‍ബില്‍ LED പച്ച നിറത്തെ ഉല്‌പാദിപ്പിക്കുന്നു.
സോഡിയം ലാമ്പ്‌

സോഡിയം ലാമ്പിലുള്ള സോഡിയം വാതകത്തില്‍കൂടി വൈദ്യുതി കടന്നുപോകുമ്പോള്‍ അതിലെ ഇലക്‌ട്രോണുകള്‍ അധിക ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ പ്രകാശത്തെ പുറപ്പെടുവിക്കുന്നു. ഈ ബള്‍ബ്‌ ഓറഞ്ച്‌ നിറത്തില്‍ പ്രകാശിക്കുന്നു.
നിയോണ്‍ ട്യൂബ്‌

ഇതില്‍ നിയോണ്‍ വാതകം നിറച്ചിരിക്കുന്നു. സോഡിയം ലാമ്പിലേതുപോലെ ഇതും ഓറഞ്ച്‌ നിറത്തില്‍ പ്രകാശിക്കുന്നു.