Christmas Exam


Thursday 30 May 2013

Class IX Chapter-5 തരംഗചലനം


ചലനം 
ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഒരു വസ്‌തുവിന്റെ സ്ഥാനം മാറുന്നു എങ്കില്‍ ആ വസ്‌തു ചലനത്തിലാണെന്നു പറയാം.
രേഖീയചലനം 
നേര്‍രേഖയിലൂടെയുള്ള വസ്‌തുക്കളുടെ ചലനം.
പരിക്രമണചലനം 
വൃത്തപാതയിലൂടെയുള്ള വസ്‌തുക്കളുടെ ചലനം.
ഭ്രമണചലനം 
ഒരു വസ്‌തു അതിന്‍െറ അച്ചുതണ്ടിനെ കേന്ദ്രീകരിച്ച്‌ കറങ്ങുന്നതിനെ ഭ്രമണചലനം എന്നുപറയുന്നു.
ചുറ്റുപാടുമുണ്ടാകുന്ന വിവിധതരം 
ചലനങ്ങള്‍ 
  • ഇറ്റുവീഴുന്ന മഴത്തുള്ളിയുടെ ചലനം.
  • ഫാനിന്‍െറ കറക്കം.
  • സൈക്കിള്‍ ചക്രത്തിന്‍െറ കറക്കം.
  • ക്ലോക്കിലെ പെന്‍ഡുലത്തിന്‍െറ ചലനം.
  • ഭൂമിയുടെ ഭ്രമണം.
  • ഭൂമിയുടെ പരിക്രമണം.
  • തോക്കില്‍നിന്ന്‌ വെടിയുണ്ട പായുന്നത്‌.
  • മുന്‍പോട്ടു ചാടുന്ന കുട്ടിയുടെ ചലനം.
  • വാച്ചിലെ സൂചിയുടെ അഗ്രത്തിന്‍െറ ചലനം.
  • ദൂരേക്ക്‌ എറിയുന്ന പന്തിന്‍െറ ചലനം.
  • ഹാമര്‍ എറിയുന്നതിന്‌ മുമ്പ്‌ കറക്കുന്നത്‌.
  • ഊഞ്ഞാലിന്‍െറ ചലനം.
  • ന്യൂട്ടന്‍െറ വര്‍ണപമ്പരത്തിന്‍െറ ചലനം.
  • കോമ്പസ്‌ ഉപയോഗിച്ച്‌ വൃത്തം വരയ്‌ക്കുമ്പോള്‍ പെന്‍സിലിന്‍െറ ചലനം.
  • ഞെട്ടറ്റ മാങ്ങ താഴേക്ക്‌ പതിക്കുന്നത്‌.
  • തൊട്ടിലിന്‍െറ ചലനം.
  • വെള്ളം കോരുമ്പോള്‍ കപ്പിയുടെ ചലനം. 
  • ബോര്‍ഡില്‍ എഴുതുമ്പോള്‍ ചോക്കിന്‍െറ ചലനം.
  • കാറിന്‍െറ ചക്രത്തിന്‍െറ കറക്കം.
രേഖീയചലനം
  • ഇറ്റിറ്റുവീഴുന്ന മഴത്തുള്ളിയുടെ ചലനം.
  • തോക്കില്‍നിന്ന്‌ വെടിയുണ്ട പായുന്നത്‌.
  • ഞെട്ടറ്റ മാങ്ങ താഴേക്ക്‌ പതിക്കുന്നത്‌.
പരിക്രമണചലനം
  • ഭൂമിയുടെ പരിക്രമണം.
  • വാച്ചിലെ സൂചിയുടെ അഗ്രത്തിന്‍െറ ചലനം.
  • ഹാമര്‍ എറിയുന്നതിനു മുമ്പ്‌ കറക്കുന്നത്‌.
  • കോമ്പസ്‌ ഉപയോഗിച്ച്‌ധ്‌ വൃത്തം വരയ്‌ക്കുമ്പോള്‍ പെന്‍സിലിന്‍െറ ചലനം.
ഭ്രമണചലനം

  • ഫാനിന്‍െറ കറക്കം. 
  • സൈക്കിള്‍ ചക്രത്തിന്‍െറ കറക്കം.
  • ഭൂമിയുടെ ഭ്രമണം.
  • ന്യൂട്ടന്‍െറ വര്‍ണപമ്പരത്തിന്‍െറ ചലനം.
  • വെള്ളം കോരുമ്പോള്‍ കപ്പിയുടെ ചലനം.
  • കാറിന്‍െറ ചക്രത്തിന്‍െറ കറക്കം. 
രേഖീയചലനം, പരിക്രമണചലനം, ഭ്രമണചലനം ഇവയൊന്നും അല്ലാത്തവ
  • ക്ലോക്കിലെ പെന്‍ഡുലത്തിന്‍െറ ചലനം.
  • മുന്‍പോട്ട്‌ ചാടുന്ന കുട്ടിയുടെ ചലനം.
  • ദൂരേക്ക്‌ എറിയുന്ന പന്തിന്‍െറ ചലനം.
  • ഊഞ്ഞാലിന്‍െറ ചലനം.
  • തൊട്ടിലിന്‍െറ ചലനം.
  • ബോര്‍ഡില്‍ എഴുതുമ്പോള്‍ ചോക്കിന്‍െ ചലനം.

Wednesday 22 May 2013

Class X Chapter 7. വൈദ്യുതപവര്‍ ഉല്‌പാദനവും വിതരണവും

ഇന്‍ഡക്‌ടറുകള്‍
ഒരു സെര്‍ക്കീട്ടിലെ വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ എതിര്‍ക്കുന്നതിനു കഴിവുള്ള കോയിലുകളാണ്‌ ഇന്‍ഡക്‌ടറുകള്‍. ഇതുപയോഗിച്ച്‌ AC സെര്‍ക്കീട്ടുകളില്‍ പവര്‍നഷ്‌ടം കൂടാതെ വൈദ്യുതപ്രവാഹം ആവശ്യാനുസരണം കുറയ്‌ക്കുന്നതിനു കഴിയും.
സെല്‍ഫ്‌ ഇന്‍ഡക്‌ഷന്‍: ഒരു ചാലകച്ചുരുളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ വ്യതിയാനംകൊണ്ട്‌ കാന്തിക ഫ്‌ളക്‌സില്‍ വ്യതിയാനം ഉണ്ടായി, അതേ ചാലകത്തില്‍തന്നെ ഒരു പ്രേരിത emf ഉണ്ടാകുന്ന പ്രതിഭാസമാണ്‌ സെല്‍ഫ്‌ ഇന്‍ഡക്‌ഷന്‍.
ട്രാന്‍സ്‌ഫോമര്‍

AC യുടെ വോള്‍ട്ടത വ്യത്യാസപ്പെടുത്തുന്നതിനുള്ള ഉപകരണമാണ്‌ ട്രാന്‍സ്‌ഫോമര്‍.
ട്രാന്‍സ്‌ഫോമറിന്റെ തത്വം: ഒരു സെര്‍ക്കീട്ടിലെ വൈദ്യുതോര്‍ജം വൈദ്യുത കാന്തിക പ്രേരണം വഴി മറ്റൊരു സെര്‍ക്കീട്ടിലേക്ക്‌ സ്ഥാനാന്തരം ചെയ്യപ്പെടുന്നു. ഇതാണ്‌ ട്രാന്‍സ്‌ഫോമറിന്റെ തത്വം. 

Different power stations
There are huge generators in power stations to produce electric power. These generators make use of mechanical energy from different sources of energy. Power stations are classified into three according to the source of energy used there to work the generators. They are as follows. 
(i) Hydroelectric power stations: The energy of water falling from great heights is used to rotate the turbines of the generator. As the turbines rotate, the generator works to produce electric power. This  type of power stations are called hydroelectric power stations. Moolamattom, Pallivasal and Kuttiadi are hydroelectric  power stations.
(ii) Thermal power stations: The heat energy liberated during the burning of fuels like  coal, naphtha, diesel and lignite is used to boil water to produce steam. Steam under high pressure is admitted towards the turbine to rotate it. As the turbine rotates the generator works to produce electric power. Kayamkulam, Brahmapuram, Ramagundam, Neyveli etc. are thermal power stations. The fuel used in the power station at Brahmapuram is diesel and that used in the power station at Kayamkulam is naphtha. At Ramagundam and Neyveli the fuels used are coal and lignite respectively.
(iii) Nuclear power stations: The heat energy liberated during nuclear reaction is made use of in nuclear power stations to produce steam. Steam under high pressure is used to rotate the turbines and the generator works together with the turbines to produce electric power.
Tarapur, Kalpakkam, Kotta etc. are nuclear power stations.

Energy changes taking place in the different types of power stations
Neutral point:
 If each end of the three armature coils of a three phase generator is made to meet at a common point, the voltage at that point will be zero. This point is called the neutral point.
Reason for the intermittent earthing of the neutral lines

The neutral line is earthed at many points to maintain the voltage of the neutral line constantly at zero. In order to keep the neutral line at zero potential, equal voltages are to be maintained in three phases. Even if there is unbalanced voltage in the three phases, earthing of the neutral line at many points helps to maintain the neutral at zero potential (Earth is always at zero potential).

Friday 3 May 2013

Class VIII Chapter-9. ചലനം (Motion)


സ്‌തുക്കളുടെ ചലനത്തെപ്പറ്റിയും അതുമായി 
ബന്‌ധപ്പെട്ട നിയമങ്ങളെപ്പറ്റിയും പല ശാസ്‌ത്രജ്‌ഞന്‍മാരും പഠനം നടത്തിയിട്ടുണ്ട്‌. ചലനത്തെപ്പറ്റിയുള്ള തന്‍െറ ഗവേഷണഫലങ്ങള്‍ ന്യൂട്ടണ്‍ മൂന്നു നിയമങ്ങളായി പ്രസ്‌താവിച്ചിട്ടുണ്ട്‌. അവ `ന്യൂട്ടന്‍െറ ചലനനിയമങ്ങള്‍' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. 

അരിസ്‌റ്റോട്ടില്‍ (റ്റി.സി.384-റ്റി.സി.322) :
ഗ്രീക്ക്‌ തത്വചിന്തകനായ അരിസ്‌റ്റോട്ടിലിന്‍െറ അഭിപ്രായപ്രകാരം ഭൂമിയില്‍ രണ്ടുതരം വസ്‌തുക്കളാണുള്ളത്‌. താഴേക്ക്‌ വീഴുന്നവയും മുകളിലേക്ക്‌ ഉയരുന്നവയും. ചിലതിന്‍െറ സ്‌ഥാനം ഭൂമിയിലാണ്‌. അതുകൊണ്ട്‌ അവ എപ്പോഴും താഴേക്കു വീഴും. എല്ലാത്തരം ഖരവസ്‌തുക്കളും ഇക്കൂട്ടത്തില്‍പ്പെട്ടവയാണ്‌. അതുകൊണ്ടാണ്‌ ഒരു കല്ല്‌ മുകളിലേക്കെറിഞ്ഞാലും അത്‌ തിരിച്ച്‌ ഭൂമിയിലേക്കു വരുന്നത്‌. ``ചില വസ്‌തുക്കളുടെ യഥാര്‍ത念3384;്‌ഥാനം ആകാശത്താണ്‌. അതിനാല്‍ അവ എപ്പോഴും മുകളിലേക്ക്‌ ഉയര്‍ന്നുപോകും. വായു, പുക, തീ എന്നിവ അത്തരം വസ്‌തുക്കളാണ്‌'' ഇതായിരുന്നു അരിസ്‌റ്റോട്ടിലിന്‍െറ ചിന്താഗതി. ഭാരമുള്ള വസ്‌തുക്കള്‍ ഭാരം കുറഞ്ഞ വസ്‌തുക്കളെക്കാള്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
ജൊഹന്നസ്‌ കെപ്ലര്‍ (1571-1630) :
ജര്‍മന്‍ ജ്യോതിശാസ്‌ത്രജ്‌ഞനായ കെപ്ലര്‍ ചലനത്തെക്കുറിച്ച്‌്‌ ധാരാളം കണ്ടെത്തലുകള്‍ നടത്തി. ഗ്രഹത്തിന്‍െറ ചലനത്തെക്കുറിച്ച്‌്‌ നടത്തിയ പഠനം ഇദ്ദേഹത്തിന്‍െറ പ്രധാന സംഭാവനകളിലൊന്നാണ്‌. ഗുരുത്വാകര്‍ഷണം, വേലിയേറ്റം, വേലിയിറക്കം, എന്നിവ സംബന്‌ധിച്ച്‌്‌ വിലയേറിയ പല പഠനങ്ങളും അദ്ദേഹം നടത്തി.



ഗലീലിയോ ഗലീലി (1564-1642) :
ഇറ്റാലിയന്‍ ശാസ്‌ത്രജ്‌ഞനായ ഗലീലിയോ `ആധുനിക ശാസ്‌ത്രത്തിന്‍െറ പിതാവ്‌' എന്നാണറിയപ്പെടുന്നത്‌. പെന്‍ഡുല-ദോലന നിയമങ്ങള്‍, വസ്‌തുക്കളുടെ നിര്‍ബാധപതനത്തെ സംബന്‌ധിച്ച നിയമങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍െറ കണ്ടുപിടിത്തങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. അരിസ്‌റ്റോട്ടിലിന്‍െറ ചിന്താഗതി തെറ്റാണെന്നും ഭാരംകൂടിയ വസ്‌തുക്കളും ഭാരംകുറഞ്ഞ വസ്‌തുക്കളും ഒരേവേഗതയിലാണ്‌ ഭൂമിയിലേക്കു വീഴുന്നത്‌ എന്നും ഗലീലിയോ കണ്ടെത്തി. ഇതു തെളിയിക്കാനായി അദ്ദേഹം നടത്തിയ സുപ്രസിദ്ധമായ പരീക്ഷണമാണ്‌ പിസായിലെ ചരിഞ്ഞഗോപുരത്തില്‍ നടത്തിയ പരീക്ഷണം.

സര്‍ ഐസക്‌ ന്യൂട്ടണ്‍ (1642-1727) :
ലോകം കണ്ടിട്ടുള്ളതില്‍വച്ച്‌്‌ ഏറ്റവും പ്രതിഭാശാലിയായ ബ്രിട്ടീഷ്‌ ഭൗതികഗണിതശാസ്‌ത്രജ്‌ഞനാണ്‌ ന്യൂട്ടണ്‍. 1684-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്‌തകത്തില്‍ ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണനിയമങ്ങളും വിവരിച്ചിട്ടുണ്ട്‌. 







ചീറ്റപ്പുലിയുടെ പ്രവേഗമാറ്റം 
റ്റവും വേഗതയില്‍ ഓടുവാന്‍ കഴിയുന്ന മൃഗമാണ്‌ ചീറ്റപ്പുലിയെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? അതിന്‍െറ വേഗതയെത്രയെന്ന്‌ അറിയാമോ? ഒരു കുതിക്കലിന്‌ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വരെ അവയ്‌ക്ക്‌ ഓടുവാന്‍ സാധിക്കും. തുടര്‍ന്ന്‌ രണ്ട്‌ സെക്കന്‍റിനുള്ളില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത വരെ എത്തുന്നതിന്‌ അവയ്‌ക്ക്‌ കഴിയും. അതായത്‌, ചീറ്റപ്പുലിയുടെ വേഗത മണിക്കൂറില്‍ 95-100 കി.മീ ആണ്‌. പക്ഷേ അതിന്‍െറ പ്രവേഗമാറ്റത്തിന്‍െറ നിരക്ക്‌ (ത്വരണം) അത്‌ഭുതകരമാണ്‌. പ്രവേഗം പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ രണ്ട്‌ സെക്കന്‍റിനകം 72 കി.മീ.മണിക്കൂര്‍ ആകുമത്രേ! അതേസമയം കുറച്ചുദൂരം മാത്രമേ ഇങ്ങനെ  ഓടുവാന്‍ ഇവയ്‌ക്കു കഴിയുകയുള്ളൂ. അതായത്‌, ചീറ്റപ്പുലികള്‍ സ്‌പ്രിന്‍റര്‍മാരാണ്‌.  

Class VIII Chapter 8. പ്രകാശവീഥിയിലൂടെ (The Path of Light)

പ്രകാശത്തിന്‍െറ വിസരണം
പ്രകാശത്തിന്റെ ക്രമരഹിതമായ പ്രതിപതനമാണ്‌ വിസരണം. വായുതന്മാത്രകള്‍, പൊടിപടലങ്ങള്‍, പുകയിലെ കണങ്ങള്‍, ഫോഗിലെ (fog) കണികകള്‍ എന്നിവയില്‍തട്ടി പ്രകാശം ക്രമരഹിതമായി പ്രതിഫലിക്കാറുണ്ട്‌. പെട്ടിയില്‍ പുകനിറച്ചതു
കൊണ്ട്‌ പുകയിലെ കണങ്ങളില്‍ തട്ടി പ്രകാശം നാനാഭാഗങ്ങളിലേക്കും പ്രതിപതിച്ചതില്‍ ചിലത്‌ നമ്മുടെ കണ്ണിലും പതിച്ചു. അപ്പോള്‍ അതിലൂടെ പ്രകാശം കടന്നുപോകുന്നു എന്ന്‌ നാം മനസ്സിലാക്കുന്നു. നമുക്ക്‌ ആകാശം നീലനിറത്തില്‍ കാണാന്‍ കഴിയുന്നത്‌ വിസരണം മൂലമാണ്‌. ചന്ദ്രനിലാണെങ്കിലോ? വായുവില്ല, വിസരണവുമില്ല. അതിനാല്‍ ഇരുണ്ട ആകാശമാണ്‌ കാണാന്‍ കഴിയുക.
പിന്‍ഹോള്‍ കാമറ നിര്‍മിക്കാം
പിന്‍ഹോള്‍ കാമറ


ഒന്ന്‌ മറ്റൊന്നില്‍ നിരക്കിനീക്കാവുന്ന വിധത്തിലുള്ള ദീര്‍ഘചതുരാകൃതിയിലുളള രണ്ട്‌ പെട്ടികള്‍ എടുക്കുക. ചെറിയ പെട്ടിയുടെ എതിര്‍വശങ്ങളില്‍ ഒന്ന്‌ നീക്കം ചെയ്യുക
 (ചിത്രം 1).
അതിന്‍െറ മറുവശത്തുള്ള ചെറിയ വശത്തുനിന്നും ചതുരാകൃതിയില്‍ ഒരു ഭാഗം മുറിച്ചുമാറ്റുക (ചിത്രം 2). അവിടെ ട്രേസിംഗ്‌ പേപ്പര്‍ ഒട്ടിക്കുക. അതിനുശേഷം വലിയ പെട്ടിയുടെ ചെറിയവശങ്ങളില്‍ ഒന്ന്‌ നീക്കം ചെയ്യുക. നീക്കം ചെയ്‌ത ഈ വശത്തുകൂടി ചെറിയ പെട്ടി വലിയ പെട്ടിക്കുള്ളില്‍ ഇറക്കിവയ്‌ക്കുക. 
ട്രേസിംഗ്‌ പേപ്പര്‍ ഒട്ടിച്ച വശം വലിയ പെട്ടിക്കുള്ളില്‍ വരത്തക്കവിധം വേണം ഇറക്കിവയ്‌ക്കാന്‍. (ചിത്രം 3). വലിയ പെട്ടിയുടെ ചെറിയ വശത്ത്‌ (ചെറിയ പെട്ടിയുടെ ട്രേസിംഗ്‌ പേപ്പര്‍ ഒട്ടിച്ച വശത്തിനു സമീപമുള്ളത്‌) മധ്യത്തായി ഒരു ചെറിയ ദ്വാരം (പിന്‍ഹോള്‍) ഇടുക. അകത്തെ പെട്ടിയുടെ സ്‌ഥാനം ആവശ്യമായ രീതിയില്‍ മുമ്പോട്ടും പിറകോട്ടും ക്രമീകരിച്ച്‌ വസ്‌തുവിന്‍െറ വ്യക്‌തമായ പ്രതിബിംബം ട്രേസിംഗ്‌ പേപ്പറില്‍ കൃത്യമായി വരുത്തുമല്ലോ. 

The Path of Light
To Remember
Light is a form of energy.
Light travels approximately in straight lines.
The light that is obtained during day time is mainly from the sun.
Since sun is far away from the earth, the rays of light falling on the earth from the sun are considered to be parallel.
Straight lines are used to represent beams of light.
Light undergoes reflection from smooth surfaces.
The reflected light from the various objects helps to see the objects around us.
If we want to see the path of light through a medium, there must be dust or smoke in the medium.
Light undergoes reflection from plane and spherical mirrors and images are formed in them.

Scattering  light
The irregular reflection of light from a surface is known as scattering. Such irregular reflection of light takes place when light falls on air molecules, dust parlicles, particles in smoke etc. When light passes through smoke, some light rays which are reflected from the smoke particles travel in different directions. Some of them reach our eyes and we feel that light is passing through the smoke. The sky appears blue because of the scattering of sun light. Since there is no atomosphere in moon, scattering does not take place. Hence the sky of moon appears dark.

Making of Pinhole Camera
Take two boxes so that one can slide into another with no gap in between them. Cut open one side of each box (Figure-1)
On the opposite face of the larger box, make a small hole in the middle (Figure-2). In the smaller box, cut out a squre from the middle with a side of about 5 to 6 cm. Cover this open squre in the box with tracing paper. 
Slide the smaller box inside the larger one with  the hole in such a way that the side with the tracing paper is inside (Figure-3). The pinhole camera is ready for use. Holding the pinhole camera look through the open face of the smaller box. Try to look at some distant objects like a tree or a building through the pin hole camera. Move the smaller box forward or backward till you get a clear image on the tracing paper pasted at the other end.